ഇന്ത്യൻ ബോണ്ടുകളിൽ നിക്ഷേപത്തിനൊരുങ്ങി റഷ്യ കമ്പനികൾ

ന്യൂഡൽഹി: ഇന്ത്യൻ ബോണ്ടുകളിൽ റഷ്യൻ കമ്പനികളും ബാങ്കുകളും നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യൻ ബാങ്ക് അസോസിയേഷനാണ് സർക്കാർ ബോണ്ടുകളിൽ റഷ്യൻ കമ്പനികൾ നിക്ഷേപത്തിനൊരുങ്ങുന്ന വിവരം അറിയിച്ചത്.

ഇന്ത്യൻ ബാങ്ക് അസോസിയേഷൻ മേധാവി സുനിൽ മേത്തയാണ് നിക്ഷേപം സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. അവർക്ക് അധിക പണമുണ്ട്. അതവർ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കുന്നു. ഇത്തരത്തിൽ ഇന്ത്യൻ ബോണ്ടുകളിൽ നിക്ഷേപം നടത്താനുള്ള അവസരം ആർ.ബി.ഐ തുറന്നിരുന്നുവെന്നും സുനിൽ മേത്ത പറഞ്ഞു.

ഇന്ത്യയുമായുള്ള വ്യപാരത്തിലൂടെ അധികമായി ലഭിച്ച രൂപയാണ് ഇത്തരത്തിൽ ബോണ്ടുകളിൽ റഷ്യൻ കമ്പനികൾ നി​ക്ഷേപിക്കുന്ന​തെന്നാണ് സൂചന. രൂപയെ റൂബിളാക്കി മാറ്റാനുള്ള ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Russian companies investing rupee surplus in Indian government bonds: IBA chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.