പെട്രോൾ-ഡീസൽവില ഘട്ടം ഘട്ടമായി കുറയുമെന്ന്​ കേന്ദ്രമന്ത്രി

ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്​.ടിയിൽ ഉൾപ്പെടുത്താൻ നിരന്തരമായി അഭ്യർഥിക്കുന്നുണ്ടെന്ന്​ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രദാൻ. അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില ഉയരുന്നതാണ്​ ഇന്ത്യയിലും പെട്രോൾ-ഡീസൽ വില വർധിക്കാൻ കാരണമെന്നും ധർമേന്ദ്ര പ്രദാൻ പറഞ്ഞു.

ഘട്ടം ഘട്ടമായി ഇന്ത്യയിൽ എണ്ണവില കുറയും. കോവിഡിനെ തുടർന്ന്​ എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം വെട്ടിചുരുക്കിയിട്ടുണ്ടെന്ന്​ പെട്രോളിയം മന്ത്രി പറഞ്ഞു.

അതേസമയം പെട്രോളിയം ഉൽപന്നങ്ങളുടെ വില ഓരോ ദിവസവും ഇന്ത്യയിൽ വർധിക്കുകയാണ്​. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്​ 91 രൂപയാണ്​ വില. ഡീസൽ 81 രൂപയിലുമെത്തിയിട്ടുണ്ട്​.

Tags:    
News Summary - Requesting GST council to include petroleum products under its purview: Dharmendra Pradhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.