പുതുവത്സര സമ്മാനം: പാചകവാതകത്തിന് 25 രൂപ കൂട്ടി എണ്ണകമ്പനികൾ

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ പാചകവാതക വില വർധിപ്പിച്ച് എണ്ണകമ്പനികൾ. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് വർധിപ്പിച്ചത്.

19 കിലോ ഗ്രാം സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,768 രൂപയായി ഉയർന്നു. മുംബൈയിൽ 1,721 രൂപയാണ് വില. കൊൽക്കത്തയിൽ സിലിണ്ടറൊന്നിന് 1,870 രൂപയും ചെന്നൈയിൽ 1,971 രൂപയും നൽകണം.

പാചകവാതക വില വർധിപ്പിച്ചതോടെ ഇതിനനുസരിച്ച് ഹോട്ടൽ ഭക്ഷണവിലയും ഉയർന്നേക്കും. അതേസമയം, ഗാർഹിക പാചകവാതകത്തിന്റെ വില ഇതുവരെ ഉയർത്തിയിട്ടില്ല. നിലവിലുള്ള വില തന്നെയാണ് ഗാർഹിക പാചകവാതകത്തിനുള്ളത്.

Tags:    
News Summary - Price of commercial LPG hiked by Rs 25 on first day of New Year 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.