Posted On
date_range Updated On
date_range പോസ്റ്റ് ഓഫിസ്: നിക്ഷേപ പലിശ കൂട്ടി
ന്യൂഡൽഹി: ജൂൺ 30 വരെയുള്ള ത്രൈമാസത്തേക്ക് പോസ്റ്റ് ഓഫിസ് സേവിങ്സ് നിക്ഷേപ പലിശ നിരക്കുകൾ വർധിപ്പിച്ചു. പി.പി.എഫ് പലിശ 7.1ഉം സേവിങ്സ് നിക്ഷേപത്തിന് നാലും ശതമാനമായി തുടരും. മറ്റു സേവിങ്സ് പദ്ധതികളുടെ പലിശ നിരക്ക് 0.1 മുതൽ 0.7 ശതമാനം വരെയാണ് വർധിപ്പിച്ചത്. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യം.
നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റിന് ഏഴു ശതമാനത്തിൽനിന്ന് 7.7 ശതമാനമാക്കി. സുകന്യ സമൃദ്ധി യോജനക്ക് 7.6ൽനിന്ന് എട്ടു ശതമാനമാക്കി. കിസാൻ വികാസ് പത്രക്ക് പലിശനിരക്ക് 7.2ൽനിന്ന് 7.5 ശതമാനം. മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതിക്ക് എട്ടിൽനിന്ന് 8.2 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.