Posted On
date_range Updated On
date_range തോമസ് ഐസക്കിേന്റത് ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം; റെക്കോർഡ്
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നടത്തിയത് ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം. ഇക്കാര്യത്തിൽ പുതിയ റെക്കോർഡാണ് ഐസക് കുറിച്ചത്. 3.18 മണിക്കൂറാണ് തോമസ് ഐസക്കിന്‍റെ ബജറ്റ് പ്രസംഗം നീണ്ടത്.
2013ൽ കെ.എം മാണി നടത്തിയ 2.58 മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിന്‍റെ റെക്കോർഡാണ് ഐസക് തകർത്തത്.സർക്കാറിന്‍റെ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ പറയാനായിരുന്നു പ്രസംഗത്തിന്‍റെ ആദ്യഭാഗങ്ങളിൽ ഐസക് ശ്രമിച്ചത്. പിന്നീട് സംസ്ഥാന അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും അത് നേരിടാനുള്ള മാർഗങ്ങളുമെല്ലാം ബജറ്റിൽ പരാമർശിച്ചു.
ഒാരോ മേഖലയെ കുറിച്ചും വിശദമായി വിവരിച്ചതോടെ ഐസക്കിന്‍റെ ബജറ്റ് പ്രസംഗം നീണ്ടുപോവുകയായിരുന്നു. പ്രസംഗത്തിനിടെ വെള്ളിയാഴ്ചയാണെന്നും 12.30ന് മുമ്പ് സഭാ നടപടികൾ പൂർത്തിയാക്കണമെന്നും സ്പീക്കർ ധനമന്ത്രിയെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.