Posted On
date_range Updated On
date_range 109 പുതിയ വിളകൾ; അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡ്
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കൃഷിക്കും അനുബന്ധമേഖലക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി. ആറു കോടി കര്‍ഷകരുടെയും ഭൂമിയുടെയും വിവരം ശേഖരിക്കുമെന്നും ഇവ കര്‍ഷകഭൂമി രജിസ്ട്രിയിൽ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
- ഉൽപാദനക്ഷമത കൂടിയതും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതുമായ 32 ധാന്യവിളകൾ ഉൾപ്പെടെ 109 പുതിയ വിളകൾ കർഷകർക്കായി വൈകാതെ പുറത്തിറക്കും. സർക്കാർ, സ്വകാര്യ മേഖലയിലെ ഗവേഷകർക്ക് ഈ ദൗത്യത്തിൽ പങ്കാളികളാകാൻ കഴിയും.
- സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 400 ജില്ലകളില്‍ ഡിജിറ്റല്‍ ക്രോപ് സര്‍വേ നടത്തും.
- രണ്ടു വർഷത്തിനുള്ളിൽ ഒരുകോടി കർഷകരെ ജൈവ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി.
- പയറുവർഗങ്ങളിലും എണ്ണക്കുരു ഉൽപാദനത്തിലും സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി.
- പച്ചക്കറി ഉൽപാദനത്തിനായി ക്ലസ്റ്ററുകൾ. സംഭരണം, മാർക്കറ്റിങ് എന്നിവക്കായി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ കോ-ഓപറേറ്റിവ് സ്ഥാപനങ്ങൾഎന്നിവക്കുള്ള സഹായം നൽകും.
- അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡ്.
- ചെറുകിട ചെമ്മീൻ വിത്തുൽപാദന സെന്ററുകൾ സ്ഥാപിക്കാൻ സഹായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.