Posted On
date_range Updated On
date_range ആദായ നികുതിയിൽ മാറ്റങ്ങൾ; പുതിയ ഇളവുകൾ അറിയാം
ന്യൂഡൽഹി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആദായ നികുതിയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് പ്രത്യക്ഷ നികുതി വകുപ്പ് ഉത്തരവിറക്കി. തൊഴിലുടമ തൊഴിലാളിക്ക് കോവിഡ് ചികിത്സക്ക് നൽകുന്ന പണത്തിന് ആദായ നികുതി ഇളവ് അനുവദിച്ചു. തൊഴിലാളികളുടെ മരണത്തെ തുടർന്ന് നൽകുന്ന പണത്തിന് ഇളവ് ബാധകമായിരിക്കും. ഇതുപ്രകാരം 10 ലക്ഷം രൂപക്ക് വരെ നികുതിയുണ്ടാവില്ല.
ഇതിനൊപ്പം പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി.വിവിധ് സേ വിശ്വാസ് സ്കീം പ്രകാം പണമടക്കേണ്ട തീയതി ആഗസ്റ്റ് 31 ആയി ദീർഘിപ്പിച്ചു. ടി.ഡി.എസ് സമർപ്പിക്കാനുള്ള തീയതിയും ഇത്തരത്തിൽ ദീർഘിപ്പിച്ചു.
ടി.ഡി.എസ് സമർപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെയാണ് നീട്ടിയത്. നേരത്തെ കോവിഡ് ചികിത്സക്കുള്ള പണം കറൻസിയായി നൽകാമെന്നും പ്രത്യേക്ഷ നികുതി വകുപ്പ് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.