Posted On
date_range Updated On
date_range വീണ്ടും റെക്കോർഡ് ഭേദിക്കാനൊരുങ്ങി സ്വർണം; വില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,355 രൂപയായി ഉയർന്നു. പവന് 400 രൂപ കൂടി 42,840 രൂപയായി ഉയർന്നിരുന്നു.
ബാങ്കിങ് മേഖലയിൽ വീണ്ടുമൊരു പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്പോട്ട് ഗോൾഡിന്റെ വില 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,919.86 ഡോളറിലെത്തിയിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ 0.2 ശതമാനം നഷ്ടം നേരപ്പെടുത്തി 1,927.80 ഡോളറിലേക്ക് വീണു.
നേരത്തെ യു.എസ് സമ്പദ്‍വ്യവസ്ഥയിൽ വീണ്ടുമൊരു പ്രതിസന്ധിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയോടെയാണ് യു.എസ് സമ്പദ്‍വ്യവസ്ഥക്ക് മേൽ വീണ്ടും മാന്ദ്യത്തിന്റെ കാർമേഘങ്ങൾ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.