സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. 44,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5580 രൂപയായി. 5610 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില.

അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,963 ഡോളറായി. ഏഷ്യൻ മാർക്കറ്റിൽ സ്വർണത്തിന് നേരിയ നേട്ടമുണ്ടായി.

ഡോളർ നേട്ടമുണ്ടാക്കുന്നതാണ് സ്വർണവില ഇടിയാനുള്ള പ്രധാനകാരണം. പലിശനിരക്കുകൾ സ്റ്റെഡിയായി നിലനിർത്തുന്ന ഫെഡ് റിസർവ് നടപടി ഡോളറിന്റെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സ്വർണവില ഇടിഞ്ഞിരുന്നു.

Tags:    
News Summary - Gold rate decreased in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.