ബീജിങ്: സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ചൈനയിൽ പ്രതീക്ഷിച്ച ജി.ഡി.പി വളർച്ചയുണ്ടായില്ല. അവസാനപാദത്തിൽ 5.2 ശതമാനം വളർച്ചയാണ് ചൈനീസ് സമ്പദ്‍വ്യവസ്ഥയിൽ ഉണ്ടായത്. ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റസ്റ്റിക്സാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ടത്. നേരത്തെ ചൈനയിൽ 5.3 ശതമാനം നിരക്കിൽ ജി.ഡി.പി വളരുമെന്നായിരുന്നു റോയിട്ടേഴ്സിന്റെ പ്രവചനം. നടപ്പ് സാമ്പത്തിക വർഷത്തിൽ ചൈനീസ് സമ്പദ്‍വ്യവസ്ഥയിൽ 5.2 ശതമാനം വളർച്ചയാണ് ഉണ്ടായത്.
അതേസമയം, ചൈനയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ കുറവുണ്ടാവുകയാണ്. നിർമാണ, സേവന മേഖലകളെ സമ്പദ്‍വ്യവസ്ഥ കൂടുതൽ ആശ്രയിക്കുകയാണെന്നും സാമ്പത്തികവിദഗ്ധർ അറിയിക്കുന്നു. രാജ്യത്തെ റീടെയിൽ വിൽപനയിൽ 7.4 ശതമാനം വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറുമായി താരതമ്യം ചെയ്യുമ്പോഴാണ് വർധന. എങ്കിലും വിൽപനയിൽ ലക്ഷ്യത്തേക്ക് എത്താൻ ചൈനക്ക് കഴിഞ്ഞിട്ടില്ല.
വ്യാവസായിക ഉൽപാദനത്തിലും നേട്ടമുണ്ടാക്കാൻ ചൈനക്ക് കഴിഞ്ഞിട്ടുണ്ട്. 6.6 ശതമാനമുള്ള വ്യവസായിക ഉൽപാദനം 6.8 ശതമാനമായാണ് വർധിച്ചത്. എന്നാൽ, റിയൽ എസ്റ്റേറ്റ് നിക്ഷേപം 9.6 ശതമാനത്തിൽ നിന്നും 5.9 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തിട്ടുണ്ട്. കോവിഡിനെ തുടർന്ന് ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ വളർച്ചാനിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. പിന്നീട് ഇത് ക്രമാനുഗതമായി ഉയരുകയായിരുന്നു. ചൈനയിൽ തൊഴിലില്ലായ്മയും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.