Posted On
date_range Updated On
date_range 2000 രൂപ നോട്ടുകളിൽ 88 ശതമാനം തിരിച്ചെത്തി
മുംബൈ: 2000 രൂപ നോട്ട് പിൻവലിച്ചതിനുശേഷം ഇതുവരെ 88 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. ജൂലൈ 31 വരെ തിരിച്ചെത്തിയ നോട്ടുകൾക്ക് 3.14 ലക്ഷം കോടി രൂപ മൂല്യം വരും. 0.42 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. 2000 രൂപ നോട്ടുകളിൽ 87 ശതമാനവും നിക്ഷേപമായാണ് തിരിച്ചെത്തിയത്. 13 ശതമാനം മറ്റ് നോട്ടുകളായി മാറ്റിനൽകുകയും ചെയ്തു. നോട്ടുകൾ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.