യുവാക്കൾക്ക്​ ജീവിതത്തിൽ വിജയിക്കാൻ അഞ്ച്​ ഉപദേശങ്ങളുമായി ഇലോൺ മസ്ക്

വാഷിങ്​ടൺ: പുതുവർഷത്തിൽ ജീവിത വിജയം നേടാൻ യുവാക്കൾക്ക്​ അഞ്ച്​ ഉപദേശങ്ങളുമായി ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​ക്​. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ കുറിച്ച്​ ഗവേഷണം നടത്തുന്ന ലെക്സ്​ ഫ്രിഡ്​മാനുമായുള്ള അഭിമുഖത്തിലാണ്​ മസ്കിന്‍റെ പ്രതികരണം. പുസ്തകങ്ങൾ വായിക്കുക, നേതാവാകുന്നത്​ ഒഴിവാക്കുക, മറ്റുള്ളവരെ സഹായിക്കുക തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ്​ മസ്കിന്‍റെ വിജയത്തിലേക്കുള്ള വഴി.

യുവാക്കൾക്കുള്ള മസ്കിന്‍റെ അഞ്ച്​ ഉപദേശങ്ങൾ

1.ഒരിക്കലും നേതാവാകാൻ ശ്രമിക്കാതിരിക്കുക

ജീവിതത്തിലൊരിക്കലും ഒരു നേതാവോ മേധാവിയോ ആയി മാറാൻ ശ്രമിക്കരുതെന്നാണ്​ മസ്കിന്‍റെ ആദ്യത്തെ ഉപദേശം. നിങ്ങൾ മാതൃകയാക്കാൻ ശ്രമിക്കുന്ന പല മേധാവികളും ആ സ്ഥാനത്ത്​ എത്താൻ ആഗ്രഹിക്കാത്തവരാണെന്നും മസ്ക്​ പറഞ്ഞു.

2. പുസ്തകങ്ങൾ വായിക്കുക

ഇപ്പോഴത്തെ തലമുറക്ക്​ ഓൺലൈനിലൂടെ ഒരുപാട്​ വിവരങ്ങൾ ലഭിക്കും. എങ്കിലും പുസ്തകവായന ഒഴിവാക്കരുതെന്നാണ്​ മസ്കിന്‍റെ രണ്ടാമത്തെ ഉപദേശം. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ച്​ ചുറ്റുമുള്ള സമൂഹത്തെ കുറിച്ച്​ അറിവുണ്ടാക്കണമെന്നും മസ്ക്​ ആവശ്യപ്പെടുന്നു.

3. സമൂഹത്തിനായി നൽകുക

സമൂഹത്തിനായി എന്തെങ്കിലും നൽകുക എന്നതും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്​. നമ്മൾ സമൂഹത്തിൽ നിന്നും എടുക്കുന്നതിലേറെ തിരിച്ച്​ നൽകാൻ സാധിക്കണം.

4. ജനങ്ങളോട്​ സംസാരിക്കുക

സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളോട്​ സംസാരിക്കുന്നതിന്​ ഒരിക്കലും മടി കാണിക്കരുത്​. വിവിധ തരം ആളുകളുമായി സംസാരിച്ചാൽ അത്​ നിങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റും. മറ്റുള്ളവരിൽ നിന്നും പരമാവധി കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക എന്നത്​ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്​.

5. ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യുക

ഒപ്പമുള്ളവർക്കും ലോകത്തിനും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക എന്നതും വള​​രെ പ്രധാനപ്പെട്ട ഒന്നാണ്​. ഇത്​ വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും സമൂഹത്തിന്​ വേണ്ടി എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - What Elon Musk, the world's richest man, has to tell students who want to succeed in life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.