മാരിയറ്റും റഷ്യയിലെ പ്രവർത്തനം നിർത്തി; തൊഴിൽനഷ്ടപ്പെടുന്നവർക്ക് സഹായം നൽകുമെന്ന് കമ്പനി

മോസ്കോ: ആഗോള ഹോട്ടൽ ശൃംഖലയായ മാരിയറ്റും റഷ്യയിലെ പ്രവർത്തനം നിർത്തി. യുറോപ്യൻ യൂണിയൻ, യു.എസ് എന്നിവർ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് റഷ്യയിൽ പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് മാരിയറ്റ് പ്രതികരിച്ചു. 25 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് മാരിയറ്റ് റഷ്യ വിടുന്നത്.

അതേസമയം, മൂന്നാംകക്ഷികളുടെ നേതൃത്വത്തിൽ നടത്തുന്ന 22ഓളം ഹോട്ടലുകൾ തുടർന്നും പ്രവർത്തിക്കുമെന്നും മാരിയറ്റ് അറിയിച്ചു. റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെ സങ്കീർണം എന്നാണ് മാരിയറ്റ് വിശേഷിപ്പിച്ചത്.

റഷ്യ-യുക്രെയ്ൻ സംഘർഷം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മറ്റ് ഹോട്ടലുകളിൽ ജോലി നൽകുമെന്നും മാരിയറ്റ് അറിയിച്ചിട്ടുണ്ട്. മാരിയറ്റിന് പുറമേ മറ്റൊരു അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലയായ ഹിൽട്ടണും റഷ്യവിടുകയാണെന്ന് അറിയിച്ചിരുന്നു. മക്ഡോണാൾഡ്, സ്റ്റാർബക്ക്സ് തുടങ്ങിയ കമ്പനികളും പാശ്ചാത്യ ഉപരോധത്തെ തുടർന്ന് റഷ്യ വിട്ടിരുന്നു. അതേസമയം, റഷ്യ വിടുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മാരിയറ്റ് പുറത്ത് വിട്ടിട്ടില്ല.

Tags:    
News Summary - Ukraine war: Marriott hotel chain to leave Russia after 25 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.