അബദ്ധം പറ്റിയെന്ന്; പിരിച്ചുവിട്ട ചില ജീവനക്കാരെ തിരിച്ചു വിളിച്ച് ട്വിറ്റർ

പകുതി ജീവനക്കാരെ പിരിച്ചു വിട്ടതിനു തൊട്ടു പിറകെ ചില ജീവനക്കാരെ തിരിച്ചു വിളിച്ച് ട്വിറ്റർ. ഒരു ഡസനോളം ജീവനക്കാരെയാണ് കമ്പനി തിരിച്ചു വിളിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ ചിലരെ പിരിച്ചു വിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഇലോൺ മസ്കിന്റെ പുതിയ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ വേണ്ട പ്രാഗത്ഭ്യവും അനുഭവ പരിചയവും ഉള്ളവരെ അത് തിരിച്ചറിയും മുമ്പ് മാനേജ്മെന്റ് പിരിച്ചുവിട്ടുപോയെന്നാണ് മറ്റുള്ളവരോട് കാരണം പറഞ്ഞത്.

ഇലോൺ മസ്ക് ട്വിറ്റർ ഏറെറടുത്തതിന് പിന്നാലെയാണ് 7500ഓളം വരുന്ന ജീവനക്കാരെ പിരിച്ചു വിട്ടത്. കമ്പനിയുടെ പരസ്യ വരുമാനത്തിൽ വൻ ഇടിവ് നേരിട്ടിട്ടുണ്ടെന്നും ആവശ്യത്തിലേറെയുള്ള ജീവനക്കാരെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

കമ്പനിയിലെ മാനേജ്മെന്റിൽ അടക്കം വിവിധ വിഭാഗങ്ങളിൽ നിന്ന് ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്. പിരിച്ചു വിട്ടത് നേരിട്ട് അറിയിച്ചിട്ടല്ലെന്നും കമ്പനിയുടെ ജോലിക്കായി ഉപയോഗിക്കുന്ന ലാപ്ടോപ്പ് സ്വയം റീബൂട്ട് ചെയ്യപ്പെടുകയും ബ്ലാക്ക് സ്ക്രീനാവുകയും ചെയ്തുവെന്നും ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയായപ്പോൾ പിരിച്ചുവിടപ്പെട്ടുവെന്ന് തരിച്ചറിയുകയായിരുന്നെന്നുമാണ് ജീവനക്കാർ പറഞ്ഞത്. 

Tags:    
News Summary - Twitter Asks Dozens Of Laid-Off Staff To Return, Cites 'Mistake'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.