പൊതുമേഖല വൈദ്യുതി കമ്പനികൾക്ക്​ കൽക്കരി നൽകാനുള്ള നിർണായക കരാർ സ്വന്തമാക്കി അദാനി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല വൈദ്യുതി കമ്പനികൾക്ക്​ വിദേശത്ത്​ നിന്ന്​ കൽക്കരി ഇറക്കുമതി ചെയ്ത്​ വിതരണം ചെയ്യാനുള്ള നിർണായക കരാർ സ്വന്തമാക്കി ഗൗതം അദാനി. ഇക്കണോമിക്​ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്തത്​. രാജ്യത്ത്​ കഴിഞ്ഞ വർഷമുണ്ടായ ഊർജപ്രതിസന്ധി ഈ വർഷവും ആവർത്തിക്കാതിരിക്കാനാണ്​ അദാനിക്ക്​ കേന്ദ്രസർക്കാർ കരാർ നൽകിയത്​.

പൊതുമേഖല കമ്പനിയായ എൻ.ടി.പി.സിക്ക്​ ഒരു മില്യൺ കൽക്കരിയാവും അദാനി നൽകുക. കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദാമോദർ വാലി കോർപ്പറേഷൻ ലിമിറ്റഡിനും കൽക്കരി നൽകും. ഏകദേശം രണ്ട്​ വർഷത്തേക്കായിരിക്കും അദാനിയും ഈ സ്ഥാപനങ്ങളും തമ്മിലുള്ള കരാർ.

അതേസമയം, വാർത്ത സംബന്ധിച്ച്​ അദാനി ഗ്രൂപ്പോ, എൻ.ടി.പി.സിയോ ഡി.വി.സിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഊർജ ഉൽപാദകർക്ക്​ കടുത്ത കൽക്കരി ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. 2021ൽ വൈദ്യുതി ആവശ്യകത വർധിച്ചതിന്​ തുടർന്ന്​ കൽക്കരി ക്ഷാമം രൂക്ഷമായിരുന്നു. തുടർന്ന്​ ഇത്​ ഇന്ത്യയെ കടുത്ത ഊർജ പ്രതിസന്ധിയുടെ വക്കോളമെത്തിച്ചിരുന്നു. 

Tags:    
News Summary - Adani wins key coal tender as India acts to avoid energy crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.