സുസുക്കി കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് സ്ഥാനം ഒസാമു സുസുക്കി ഒഴിയും

ടോക്യോ: ജപ്പാനിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ സുസുക്കിയുടെ തലവന്‍ ഒസാമു സുസുക്കി കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് (സി.ഇ.ഒ) സ്ഥാനം ഒഴിയുന്നു. ഇന്ധനക്ഷമതാ പരീക്ഷണങ്ങളില്‍ പിഴവുകളുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നാലു പതിറ്റാണ്ടായി സുസുക്കിയെ നയിക്കുന്ന ഒസാമു സുസുക്കി ചീഫ് എക്സിക്യൂട്ടീവ് പദവി ഒഴിയുന്നത്. വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ കമ്പനിയുടെ ചീഫ് ടെക്നിക്കല്‍ ഓഫിസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ ഒസാമു ഹോണ്ട ഉത്തരവാദിത്തമേറ്റെടുത്ത് വിരമിക്കും. ജപ്പാനില്‍ നാലാം സ്ഥാനത്തുള്ള വാഹന നിര്‍മാണ കമ്പനിയായ സുസുക്കി ഇന്ധനക്ഷമത കണക്കാക്കുന്നതില്‍ മുമ്പ് തെറ്റായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചതായി മേയില്‍ വെളിപ്പെടുത്തിയിരുന്നു. ഏതാനും വര്‍ഷങ്ങളായി കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്താന്‍ തനിക്കായിരുന്നില്ളെന്നും പുതിയ സംഭവവികാസങ്ങള്‍ക്ക് ഇതും കാരണമായിട്ടുണ്ടാവുമെന്നും  ഒസാമു സുസുക്കി പറഞ്ഞു. അതേസമയം കമ്പനിയുടെ ചെയര്‍മാനായും ഇന്ത്യയിലെ മാരുതി സുസുക്കിയുടെ ഡയറകടര്‍ ബോര്‍ഡംഗമായും ഒസാമു സുസുക്കി തുടരും. കമ്പനിയുടെ ഗവേഷണ വികനസ വിഭാഗം വേണ്ടത്ര സുതാര്യതയില്ലായെതാണ് പ്രവര്‍ത്തിച്ചുവന്നിരുന്നതെന്ന് സുസുക്കിയുടെ ഇളയ മകനും കമ്പനിയുടെ പ്രസിഡന്‍റുമായ തോഷിഹിരോ സുസുക്കി പറഞ്ഞു. ഓഹരിയുടകളുടെ അംഗീകാരം കിട്ടുന്ന മുറക്ക് ജൂണ്‍ 29ഓടെയാവും പദവിയൊഴിയല്‍ പ്രാബല്ല്യത്തിലാവുക. പുതിയ സി.ഇ.ഒ, സി.ടി.ഒ പദവികളിലേക്ക് കമ്പനി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.