ഇന്ധനവിലക്കുറവ്: ഇന്‍ഡിഗോയുടെ ലാഭത്തില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന സര്‍വിസായ ഇന്‍ഡിഗോയുടെ ലാഭത്തില്‍ വന്‍വര്‍ധന. എണ്ണവിലയിലെ കുറവാണ് 2014ല്‍ 317 കോടി ലാഭമുണ്ടായിരുന്ന കമ്പനിയെ ഈ വര്‍ഷം 1304 കോടി ലാഭത്തിലത്തെിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 11,447 കോടിയില്‍നിന്ന് 14,320 കോടിയിലേക്കാണ് കമ്പനിയുടെ ഈ കുതിച്ചുചാട്ടം. 2005ല്‍ തുടങ്ങിയ ഇന്‍ഡിഗോ ലാഭകരമായ ഏഴാം വര്‍ഷത്തിലാണിപ്പോള്‍.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 17 വിമാനങ്ങള്‍കൂടി ഇന്‍ഡിഗോ വാങ്ങിയിരുന്നു. ഇപ്പോള്‍ ദിവസവും  648 വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.