നെസ് ലെയുടെ അറ്റാദായത്തില്‍ 60.1 ശതമാനം കുറവ്

ന്യൂഡല്‍ഹി: മാഗി നൂഡ്ല്‍സ് നിരോധം മൂലം നെസ് ലെയുടെ അറ്റാദായത്തില്‍ 60.1 ശതമാനം കുറവ്. സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് വന്‍ ഇടിവ് കാണിക്കുന്നത്. ആകെ വില്‍പനയില്‍ 32.12 ശതമാനത്തിന്‍െറ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2557.80 കോടിയുടെ വിറ്റുവരവ് ഉണ്ടായിടത്താണ് ഈ വര്‍ഷം 1736.20 ആയി കുറഞ്ഞത്. മാഗി നൂഡ്ല്‍സിന്‍െറ നിരോധവും നേപ്പാളിലേക്കുള്ള വ്യാപാര തടസ്സവുംമൂലം കയറ്റുമതിയില്‍ 6.4 ശതമാനത്തിന്‍െറ കുറവുമുണ്ടായതായി കമ്പനി അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.