ഫോക്സ് വാഗണും കേന്ദ്ര സര്‍ക്കാറിനും  ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ്

ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ ഫോക്സ്വാഗണ്‍ കമ്പനിയുടെ രാജ്യത്തെ വാഹന ഉല്‍പാദനവും വില്‍പനയും തടയണമെന്ന ഹരജിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍, കമ്പനിക്കും കേന്ദ്ര സര്‍ക്കാറിനും നോട്ടീസ് അയച്ചു. യഥാര്‍ഥ ഡ്രൈവിങ് സാഹചര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ലോകമെമ്പാടും ഫോക്സ്വാഗണ്‍ കമ്പനിയുടെ വാഹനങ്ങളില്‍ പരീക്ഷണഘട്ടങ്ങളില്‍ മലിനീകരണം കുറച്ചുകാട്ടുന്ന സംവിധാനം ഉപയോഗിച്ചിരുന്നെന്നാണ് ആരോപണം. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കുറ്റസമ്മതം നടത്തിയ കമ്പനിക്കെതിരെ യു.എസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി നടപടി സ്വീകരിച്ചിരുന്നു. ഇന്ത്യയിലും ലബോറട്ടറി അളവുകളില്‍നിന്ന് വ്യത്യസ്തമാണ് കമ്പനിയുടെ യഥാര്‍ഥ മലിനീകരണമെന്ന് നേരത്തേ ഓട്ടോമോട്ടിവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും കണ്ടത്തെി. മലിനീകരണപ്രശ്നവുമായി ബന്ധപ്പെട്ട് കമ്പനി കഴിഞ്ഞ മാസം ലക്ഷത്തോളം കാറുകള്‍ തിരികെ വിളിച്ചിരുന്നു. യു.എസില്‍ മലിനീകരണപ്രശ്നവുമായി ബന്ധപ്പെട്ട് കമ്പനി രണ്ട് എന്‍ജിനീയര്‍മാരെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ്  ചെയ്തിരുന്നു. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.