സഫാരി ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച കേക്ക് ഫെസ്റ്റിവൽ സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സഫാരി ഗ്രൂപ് ഡയറക്ടർ ഗ്രൂപ് ജനറൽ മാനേജർ സൈനുൽ ആബിദീൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പ്രമുഖ റീട്ടെയിൽ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയിൽ കേക്ക് ഫെസ്റ്റിവൽ, സഫാരി ബേക്ക് ആൻഡ് കേക്ക് പ്രമോഷനുകൾക്ക് തുടക്കമായി. കേക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന കേക്ക് കട്ടിങ് സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സഫാരി ഗ്രൂപ് ഡയറക്ടർ ഗ്രൂപ് ജനറൽ മാനേജർ സൈനുൽ ആബിദീൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മറ്റു സഫാരി മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിവിധ ഇനങ്ങളിൽപെട്ട കേക്കുകളും പേസ്ട്രികളും നിരത്തി സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡ് വിഭാഗത്തിലാണ് കേക്ക് ഫെസ്റ്റിവൽ പ്രമോഷൻ ആരംഭിച്ചിരിക്കുന്നത്.
സഫാരി റിച്ച് പ്ലം കേക്ക്, ഡേറ്റ്സ് ആൻഡ് ഫിഗ് പ്ലം കേക്ക്, സർൈപ്രസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡെക്കറേറ്റഡ് ക്രിസ്മസ് കേക്കുകൾ, ഫ്രഷ് ക്രീം കേക്ക്, ക്രിസ്മസ് യുലെലോഗ് കേക്ക്, ക്രിസ്മസ് ക്രീം കേക്ക്, ജിഞ്ചർ ഹൗസ്, ക്രിസ്മസ് കുക്കീസ് തുടങ്ങി 50ൽപരം വ്യത്യസ്തമായ കേക്കുകളുടെ വൈവിധ്യ രുചിഭേദങ്ങളാണ് സഫാരി ബേക്കറി ഹോട്ട് ഫുഡ് വിഭാഗത്തിൽ ഉപഭോക്താക്കൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്.
വിദഗ്ധരായ കേക്ക് മേക്കർമാരുടെ നേതൃത്വത്തിൽ പ്രീമിയം ക്വാളിറ്റി ചേരുവകളാൽ സ്വന്തം െപ്രാഡക്ഷൻ യൂനിറ്റിൽ തന്നെ തയാറാക്കുന്നതുകൊണ്ട് ഗുണമേന്മ ഉറപ്പാക്കാൻ സാധിക്കുന്നു. ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇഷ്ടാനുസാരം വ്യത്യസ്ത ഡിസൈനുകളിൽ കേക്കുകൾ മുൻകൂർ ബുക്ക് ചെയ്ത് വാങ്ങാവുന്ന സൗകര്യവും സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ലഭ്യമാണ്.
ഇതോടൊപ്പം തന്നെയാണ് സഫാരി ബേക്ക് ആൻഡ് കേക്ക് പ്രമോഷനും അവതരിപ്പിക്കുന്നത്. കേക്ക് നിർമാണത്തിനാവശ്യമായ എല്ലാ ഉൽപന്നങ്ങളും കിച്ചൺ ഉപകരണങ്ങളും ഒരു കുടക്കീഴിൽ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി അവതരിപ്പിക്കുന്ന പ്രമോഷനാണ് സഫാരി ബേക്ക് ആൻഡ് കേക്ക് പ്രമോഷൻ.
സഫാരി വിൻ ഫൈവ് നിസാൻ പേട്രാൾ കാർ പ്രമോഷനിലൂടെ അഞ്ച് നിസാൻ പേട്രാൾ 2022 മോഡൽ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.