Posted On
date_range Updated On
date_range സൊമാറ്റോയിലും പിരിച്ചുവിടൽ; 541 പേർക്ക് ജോലി നഷ്ടം
ന്യൂഡൽഹി: രാജ്യത്തെ മൂൻനിര ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലും പിരിച്ചുവിടൽ. 541 പേർക്കാണ് സൊമാറ്റോയിൽ ജോ ലി നഷ്ടമായത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനമാണിത്.
സൊമാറ്റോയുടെ സോഫ്റ്റ്വെയർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനത്തിൽ മെച്ചപ്പെടുത്തിയതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. കമ്പനിയുടെ സാങ്കേതിക വിഭാഗങ്ങളിലേക്ക് ഇപ്പോഴും നിയമനം നടത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
ജോലി നഷ്ടമായത് കസ്റ്റമർ, ഡെലിവറി, മർച്ചന്‍റ് വിഭാഗങ്ങളിലെ തൊഴിലാളികൾക്കാണ്. ഇവർക്ക് 2 മുതൽ 4 മാസത്തെ ശമ്പളവും 2020 വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.