എന്ത്കൊണ്ട് എന്‍റെ പണം വാങ്ങാൻ മോദി ബാങ്കുകളോട് നിർദേശിക്കുന്നില്ല -മല്യ

ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാക്‌സാമർഥ്യമുള്ളയാളെന്ന് വിശേഷിപ്പിച്ച് വിവാദ മദ്യവ്യവസായി വിജയ് മല ്യ. താൻ നൽകാമെന്നേറ്റ പണം വാങ്ങാൻ മോദി എന്ത് കൊണ്ട് ബാങ്കുകൾക്ക് നിർദേശം നൽകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലാണ് മല്യയുടെ പ്രതികരണം.

പ്രധാനമന്ത്രിയുടെ പാർലമെന്‍റിലെ പ്രസംഗം ശ്രദ്ധയിൽപെട്ടു. അദ്ദേഹം വാക്‌സാമർഥ്യമുള്ളയാളാണ്. ഒരാൾ 9000 കോടിയുമായി രാജ്യം വിട്ടുവെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ആ വ്യക്തി ഞാനാണ്. താൻ നൽകാമെന്നേറ്റ പണം വാങ്ങാൻ മോദി എന്ത് കൊണ്ട് ബാങ്കുകൾക്ക് നിർദേശം നൽകുന്നില്ലെന്ന് ബഹുമാനത്തോടെ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ മോദി വിജയ് മല്യയെ വിമർശിച്ചിരുന്നു. ഇതിന് പ്രതികരണമായാണ് മല്യ ട്വിറ്ററിലൂടെ രംഗത്തെത്തിയത്.

Tags:    
News Summary - Why PM Modi not instructing banks to accept money I am offering: Vijay Mallya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.