Posted On
date_range Updated On
date_range നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ കോടതി മൂന്നാമതും തള്ളി
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13500 കോടി രൂപ വായ്പയെടുത്ത് മുങ്ങിയതിെൻറ പേരിൽ ലണ്ടനിൽ അറസ്റ്റില ായ വിവാദ വജ്ര വ്യവസായി നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ വെസ്റ്റ് മിനിസ്റ്റർ കോടതി മൂന്നാമതും തള്ളി.
മോദിയെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ പരാതിയിൽ കഴിഞ്ഞ മാർച്ച് 19നാണ് മോദിയെ സ്കോട്ലൻറ്യാർഡ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
മോദിയുടെ കസ്റ്റഡി കാലാവധി മെയ് 24 വരെ കോടതി നീട്ടി. ഇന്ത്യയിൽ നിന്ന് മുങ്ങിയ നീരവ് മോദി ബിസിനസുകാർക്കുള്ള ഗോൾഡൻ വിസയിലാണ് ലണ്ടനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.