കോട്ടയം: സൗജന്യ ചാനലും പേ ചാനലും ഉൾപ്പെടെ നൂറ് ചാനലുകൾക്ക് ജിഎസ്ടി അടക്കം പ്രതി മാസം 153.40 രൂപയായി ട്രായി പുതുക്കി നിശ്ചയിച്ചെങ്കിലും ഇൗ അടിസ്ഥാന പാക്കേജിൽ ഹൈ ഡെഫനി ഷൻ(എച്ച്.ഡി) ചാനലുകൾ ഉൾപ്പെടുന്നില്ല. ഒരു എച്ച്.ഡി ചാനൽ രണ്ട് എസ്.ഡി (സാധാരണ) ചാനലി ന് തുല്യമായതിനാൽ സാധാരണ ചാനലിെൻറ എണ്ണം കുറച്ച് എച്ച്.ഡി ചാനലാക്കാൻ കഴിയുമെന് നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ ഇനിയും വ്യക്തതവരണം. അതിന് കേബിൾ, ഡി.ടി.എ ച്ച് സേവനദാതാക്കളുമായി ബന്ധപ്പെടണം.
153.40 രൂപയുടെ പാക്കേജിൽ 26 എണ്ണം ദൂരദര്ശെൻ റ ഒഴിവാക്കാനാവാത്ത ചാനലുകളാണ്. ശേഷിക്കുന്ന 74 എണ്ണം ഉപയോക്താക്കള്‍ക്കു തെരഞ്ഞെടു ക്കാം. ഇൗ 74ൽ പേ ചാനലുകളും ഉൾപ്പെടുത്താമെന്നാണ് ട്രായിയുടെ പുതിയ ഉത്തരവ്. 130 രൂപക്ക് ഇഷ്ടമുള്ള 100 സൗജന്യ ചാനലുകൾ ലഭിക്കുമെന്നാണ് ആദ്യം ട്രായ് പറഞ്ഞിരുന്നത്. എന്നാൽ ഉ പഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് 100 ചാനലുകളിൽ പേചാനലുകളും ഉൾപ്പെടുത്തുകയായിരുന്നു. പുതിയ പാക്കേജിലേക്ക് ജനുവരി 31നകം മാറണം. ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരിക. രാജ്യത്ത് ആകെയുള്ളത് 873 ചാനലുകളാണ്. ഇതില്‍ 541 എണ്ണം സൗജന്യവും (ഫ്രീ ടു എയർ) 332 എണ്ണം പേ (പണം കൊടുക്കേണ്ട) ചാനലുകളുമാണ്. മലയാളത്തിൽ ആകെ 33 ചാനലുകളാണുള്ളത്. ഇതിൽ 14 പേ ചാനലുകളാണ്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്.ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ എച്ച്.ഡി, സൂര്യാ മൂവീസ്, സൂര്യാ മ്യൂസിക്, സൂര്യാ കോമഡി, കൊച്ചു ടി.വി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്.ഡി, രാജ്ന്യൂസ് എന്നിവയാണ് ഇവ.
വെബ്സൈറ്റിലും കേബിൾ, ഡി.ടി.എച്ച് സേവനദാതാക്കളുടെ വെബ്സൈറ്റിലും എച്ച്.ഡി/പേ ചാനലുകളുടെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. കൂടുതൽ സംശയങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും ട്രായ് നൽകിയ ഫോൺ നമ്പരുകൾ: 011-23237922, 011-23220209. ഇ-മെയിൽ: advbcs-2@trai.gov.in, atarvind@gov.in.
ഒരു ചാനലിന് കേബിൾ, ഡി.ടി.എച്ച് കമ്പനികൾക്ക് പരമാവധി ഇൗടാക്കാവുന്നത് പ്രതിമാസം 19 രൂപയാണ്. നിരക്കുകൾ, ലഭിക്കുന്ന ചാനലുകൾ എന്നിവ സംബന്ധിച്ച് 999 നമ്പറിൽ ഇൻഫർമേഷൻ ചാനൽ ഉൾപ്പെടുത്താനും സേവനദാതാക്കൾക്ക് ട്രായ് നിർദേശം നൽകി. ഇപ്പോൾ ബൊക്കെ അടിസ്ഥാനത്തിലാണ് കമ്പനികൾ ചാനലുകൾ നൽകുന്നത്. അങ്ങനെയല്ലാതെ ഒാരോന്നായും അല കാർെട്ട (ചാനൽ പട്ടികയിൽനിന്ന് ഇഷ്ടമുള്ള തരത്തിൽ) അടിസ്ഥാനത്തിലും ഉപയോക്താക്കൾക്ക് വേണ്ട ചാനലുകൾ തെരഞ്ഞെടുക്കാമെന്നും ട്രായ് നിർദേശമുണ്ട്.
അവസാനദിനമായ ജനുവരി 31ന് മുമ്പ് വേണ്ട ചാനലുകൾ തെരഞ്ഞെടുക്കാത്ത ഉപയോക്താക്കളെ അടുത്തമാസം മുതൽ 153.40 രൂപയുടെ പാക്കേജിലാക്കി തുടരാൻ അനുവദിക്കുമെന്ന് കേബിൾ ടി.വി വൃത്തങ്ങൾ പറയുന്നു.
ഏഷ്യാനെറ്റ്, സ്റ്റാർ
സ്റ്റാർ ഇന്ത്യയുടെ മലയാളം വാല്യു പാക്കേജിന് 39 രൂപയും മലയാളം പ്രീമിയം 69 രൂപയുമാണ് വില. ഏഷ്യാനെറ്റിന് -19 രൂപ, പ്ലസ്- അഞ്ച് രൂപ, മൂവീസ് -15 രൂപ, സ്റ്റാർ സ്പോർട്സ് 1- 19 രൂപ, സ്റ്റാർ സ്പോർട്സ് 2-ആറ് രൂപ, സ്റ്റാർ സ്േപാർട്സ് 3-നാല് രൂപ, സ്റ്റാർ സ്പോർട്സ് ഫസ്റ്റ്- ഒരു രൂപ, നാഷനൽ ജ്യോഗ്രഫിക്-രണ്ട് രൂപ, നാറ്റ് ജിയോ വൈൽഡ്- ഒരു രൂപയും നൽകണം. സ്റ്റാർ എച്ച്.ഡി വാല്യു പാക്കേജിന് 75 രൂപയും മലയാളം എച്ച്.ഡി പ്രീമിയത്തിന് 110 രൂപയുമാണ്. ഏഷ്യാനെറ്റ് എച്ച്.ഡി-19, സ്റ്റാർ സ്പോർട്സ് എച്ച്.ഡി 1-19, സ്റ്റാർ സ്പോർട്സ് എച്ച്.ഡി 2-19, നാഷനൽ ജ്യോഗ്രഫിക് എച്ച്.ഡി -10, നാറ്റ് ജിയോ വൈൽഡ് എച്ച്.ഡി - അഞ്ച് രൂപ, സ്റ്റാർ സ്പോർട്സ് സെലക്ട് എച്ച്.ഡി 1-19, സ്റ്റാർ സ്പോർട്സ് സെലക്ട് എച്ച്.ഡി 2-10, സ്റ്റാർ മൂവീസ് എച്ച്.ഡി-19, സ്റ്റാർ മൂവീസ് സെലക്ട് എച്ച്.ഡി-10, സ്റ്റാർ വേൾഡ് എച്ച്.ഡി- ഒമ്പത് രൂപ, സ്റ്റാർ വേൾഡ് പ്രീമിയർ എച്ച്.ഡി-ഒമ്പത്, ഫോക്സ് ൈലഫ് എച്ച്.ഡി-ഒരു രൂപ, ബേബി ടി.വി എച്ച്.ഡി- ഒരു രൂപ എന്നിങ്ങനെയാണ് നിരക്ക്.
ടി.വി 18െൻറ കേരള ബജറ്റ് പാക്കേജിന് എട്ട് രൂപയാണ്. ഇതിൽ ന്യൂസ് 18 കേരളക്ക് 25 പൈസയാണ്. സിഎൻഎൻ ന്യൂസ് 18ന് 50 പൈസയും ഹിസ്റ്ററി ചാനലിന് മൂന്ന് രൂപയും എംടിവി ബീറ്റ്സിന് 50 പൈസയുമാണ് നിരക്ക്. കേരള ബജറ്റ് എച്ച്.ഡിക്ക് 16 രൂപയാണ്.
സൂര്യ
സൺ നെറ്റ്വർക്കിെൻറ കേരള ബേസിക് ബൊക്കെ പാക്കേജിന് 20 രൂപയാണ് വില. കേരള പ്രൈമിന് 35 രൂപയും കേരള സൂപ്പറിന് 45 രൂപയുമാണ് വില. സൂര്യ ടി.വി- 12 രൂപ, സൂര്യ മൂവീസ്-11 രൂപ, കൊച്ചു ടി.വി- അഞ്ച് രൂപ, സൂര്യ മ്യൂസിക് -നാല് രൂപ, സൂര്യ കോമഡി-നാല് രൂപ എന്നിങ്ങനെയാണ് വില. സൂര്യയിൽ സൂര്യ ടി.വി എച്ച്.ഡിക്ക് 19 രൂപയാണ്. കേരള ബേസിക് എച്ച്.ഡി പാക്കേജിന് 30 രൂപയും കേരള പ്രൈം എച്ച്.ഡി പാക്കേജിന് 70 രൂപയും കേരള സൂപ്പർ എച്ച്.ഡി പാക്കേജിന് 80 രൂപയുമാണ് വില.
മറ്റ് ചാനലുകൾ
മഴവിൽ മനോരമ എച്ച്ഡി- 19, സീ കേരളം- 10 പൈസ, ഡിസ്കവറി- 4 രൂപ, ഡിസ്കവറി എച്ച്ഡി വേൾഡ്-6, സോണി ഇഎസ്പിഎൻ-5, സോണി ഇഎസ്പിഎൻ എച്ച്ഡി- 7, സെറ്റ് എച്ച്ഡി- 19 രൂപ, സോണി സിക്സ്-15, സിക്സ് എച്ച്ഡി-19, മാക്സ് എച്ച്ഡി- 17, ബിബിസി എസ്ഡി-1, മൂവീസ് നൗ എച്ച്.ഡി -15, ടൈംസ് നൗ എച്ച്.ഡി-7, കാർട്ടൂൺെനറ്റ്്വർക്- 4.25, കാർട്ടൂൺെനറ്റ്്വർക് എച്ച്ഡി പ്ലസ്- 10, പോഗോ-4.25, എച്ച്ബിഒ-10, എച്ച്ബിഒ എച്ച്.ഡി -15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.