Posted On
date_range Updated On
date_range ആറ് ടെലികോം കമ്പനികൾ വരുമാനം കുറച്ചുകാണിച്ചെന്ന് സി.എ.ജി
ന്യൂഡൽഹി: ആറ് സ്വകാര്യ ടെലികോം കമ്പനികൾ വരുമാനം കുറച്ചുകാണിച്ചതിലൂടെ സർക്കാറിന് 7697.6 കോടി രൂപ നഷ്ടമുണ്ടായെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ (സി.എ.ജി). പാർലമെൻറിൽ വെള്ളിയാഴ്ച സമർപ്പിച്ച റിപ്പോർട്ടിലാണ് ഇൗ വിവരം. ഭാരതി എയർടെൽ, വോഡഫോൺ ഇന്ത്യ, െഎഡിയ സെല്ലുലാർ, റിലയൻസ് കമ്യൂണിക്കേഷൻസ്, എയർസെൽ, സിസ്റ്റമ ശ്യാം എന്നീ കമ്പനികളാണ് വരുമാനം കുറച്ചുകാട്ടിയത്. ആദ്യ അഞ്ച് കമ്പനികൾ 2010-11നും 2014നുമിടയിലും സിസ്റ്റമ ശ്യാം 2006-07നും 2014-15നുമിടയിലും 61,064.5 കോടി രൂപ കുറച്ചുകാണിച്ചെന്നാണ് കണക്ക്. കുറച്ചുകാട്ടിയ തുകയുടെ പലിശ മാർച്ച് 2016വരെ 4531.62 കോടി രൂപയാണെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.