മേയ്​ 30നും 31നും എസ്​.ബി.​െഎ തൊഴിലാളികൾ പണിമുടക്കും

ന്യൂഡൽഹി: വിവിധ തൊഴിലാളി സംഘടനകൾ പണിമുടക്കിന്​ ആഹ്വാനംചെയ്​ത മേയ്​ 30, 31 തീയതികളിൽ ബാങ്ക്​ സേവനങ്ങൾ മുടങ്ങിയേക്കുമെന്ന്​ എസ്​.ബി.​െഎ. ശമ്പളവർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ ബാങ്ക്​ ​െതാഴിലാളി സംഘടനകളുടെ പൊതുവേദിയായ യു​ൈനറ്റഡ്​ ഫോറം ഒാഫ്​ ബാങ്ക്​ യൂനിയൻസ്​ (യു.എഫ്​.ബി.എ) രണ്ടുദിവസത്തെ പണിമുടക്കിന്​ ആഹ്വാനം ചെയ്​തത്​.

ബാങ്ക്​ ജീവനക്കാർക്ക്​ ശമ്പളവർധന രണ്ടുശതമാനം മതിയെന്നതുൾപ്പെടെ നിർദേശങ്ങൾക്കെതിരെയാണ്​ എല്ലാ പൊതുമേഖല ബാങ്കുകളിലെയും തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്​. ഇൗ രണ്ടു ദിവസങ്ങളിലെ പണിമുടക്ക്​ സേവനങ്ങളെ ബാധിക്കുമെന്ന്​ ബാങ്ക്​ ഒാഫ്​ ബറോഡ, കനറാ ബാങ്ക്​, പഞ്ചാബ്​ ആൻഡ്​ സിന്ധ്​ ബാങ്ക്​ തുടങ്ങിയ ​ബാങ്കുകളും ഇടപാടുകാർക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 

Tags:    
News Summary - Services to be impacted on May 30-31 if bank unions go on strike: SBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.