Posted On
date_range Updated On
date_range എസ്.ബി.െഎ സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു. അക്കൗണ്ടിൽ ഒരു കോടിയും അതിൽ താഴെയും നിക്ഷേപമുള്ളവർക്ക് 3.5 ശതമാനം പലിശയാണ് ലഭിക്കുക. നിലവിൽ ഇത് നാലു ശതമാനമായിരുന്നു. ഒരു കോടിയിൽ കൂടുതൽ തുക അക്കൗണ്ടിലുള്ളവർക്ക് 4 ശതമാനം തന്നെ പലിശ ലഭിക്കും. ജൂലൈ 31 മുതലാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്.
എസ്.ബി.െഎയുടെ 90 ശതമാനത്തിലേശറയും ഒരുു കോടിയിൽ താഴെമാത്രം തുകയുള്ളവയാണ്. എസ്.ബി അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചതോടെ എസ്.ബി.െഎയുടെ ഓഹരി വില കുതിച്ചുയർന്നു. 4.75 ശതമാനമാണ് ഓഹരി വിലയിലെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.