Posted On
date_range Updated On
date_range എസ്.ബി.ഐ സേവിങ്സ് അക്കൗണ്ടുകളിലെ പലിശനിരക്ക് കുറച്ചു
മുംബൈ: സാധാരണക്കാർക്ക് തിരിച്ചടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് അക്കൗണ്ടുകളിലെ ഒരു കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. ജൂലൈ 31 മുതൽ പുതിയ പലിശനിരക്ക് പ്രകാരം ഒരു കോടിയും അതില് താഴെയും നിക്ഷേപമുള്ളവര്ക്ക് 3.5 ശതമാനം പലിശയാണ് ലഭിക്കുക. എസ്.ബി അക്കൗണ്ടിലുള്ള പണത്തിന് നാലു ശതമാനം പലിശയായിരുന്നു ഇതുവരെ. എന്നാൽ, ഒരു കോടിയില് കൂടുതല് തുക അക്കൗണ്ടിലുള്ളവര്ക്ക് നാലു ശതമാനം പലിശ തുടർന്നും ലഭിക്കും.
എസ്.ബി.ഐയുടെ 90 ശതമാനത്തിലേറെയും സേവിങ്സ് അക്കൗണ്ടുകൾ കോടിയില് താഴെമാത്രം തുകയുള്ളവയാണ്. പലിശനിരക്ക് കുറച്ചതോടെ ലഭ്യമാകുന്ന തുക വായ്പ ആനുകൂല്യങ്ങൾമൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് സഹായകരമാകുമെന്ന് എസ്.ബി.െഎ വൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.