Posted On
date_range Updated On
date_range എസ്.ബി.ഐ കാർഡ് ഓഹരി വിൽപന; 10,000 കോടി സ്വരൂപിക്കും
മുംബൈ: എസ്.ബി.ഐ കാർഡിൻെറ ഓഹരി വിൽപനയിലൂടെ 10,000 കോടി സ്വരൂപിക്കാനാവുമെന്ന് വിദഗ്ധർ. എസ്.ബി.ഐ കാർഡ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നതു കൊണ്ട് തന്നെ നിക്ഷേപകർ കമ്പനിയുടെ ഓഹരികളിൽ കൂടുതൽ താൽപര്യം കാണിക്കുെമന്നാണ് പ്രതീക്ഷ.
750-755 രൂപയായിരിക്കും എസ്.ബി.ഐ കാർഡിൻെറ ഓഹരി വില. മാർച്ച് രണ്ട് മുതൽ അഞ്ച് വരെയാണ് ഓഹരി വിൽപന.
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് കമ്പനിയാണ് എസ്.ബി.ഐ കാർഡ്. 18 ശതമാനമാണ് ഇന്ത്യൻ ക്രെഡിറ്റ് കാർഡ് വിപണിയിലെ കമ്പനിയുടെ പങ്കാളിത്തം. ഐ.പി.ഒക്ക് ശേഷം 18 മാസം കൊണ്ട് 1800 രൂപയിൽ ഓഹരി വിലയെത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.