Posted On
date_range Updated On
date_range സൗദി ആരാംകോ ഓഹരിക്ക് വിപണിയിൽ വൻ നേട്ടം
ജിദ്ദ: വിൽപന ആരംഭിച്ച ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി ആരാംകോ ഓഹരിക്ക് വിപണിയിൽ വൻ നേട്ടം. 10 ശതമാനം നേട്ടത്തോടെയാണ് ബുധനാഴ്ച വിപണിയിൽ ആരാംകോ വ്യാപാരം തുടങ്ങിയത്. 35.2 റിയാലാണ് ആരാംകോ ഓഹരികളുടെ പ്രാരംഭ വില. 1.88 ട്രില്യൺ ഡോളറാണ് ആരാംകോയുടെ വിപണി മൂല്യം. 32 റിയാലിനാണ് ആരാംകോ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്.
ഐ.പി.ഒ പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായി ആരാംകോ മാറിയിരുന്നു. മൈക്രോസോഫ്റ്റ് കോർപ്പറേഷൻ, ആപ്പിൾ എന്നീ കമ്പനികളെ മറികടന്നാണ് നേട്ടം സ്വന്തമാക്കിയത്.
ഓഹരി വിപണിയിലെ കമ്പനിയുടെ പ്രകടനത്തിൽ സന്തോഷമുണ്ടെന്ന് ആരാംകോ സി.ഇ.ഒ അമീൻ നാസർ സി.എൻ.ബി.സിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.