Posted On
date_range Updated On
date_range രൂപ വീണ്ടും താഴേക്ക്
മുംബൈ: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വീണ്ടും െറക്കോർഡ് നഷ്ടത്തിലേക്ക്. വ്യാഴാഴ്ച ഡോളറിനെതിരെ 74.48ലാണ് രൂപ വ്യാപാരം നടത്തുന്നത്. 74.37ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നെയും തകരുകയായിരുന്നു. 0.4 ശതമാനം നഷ്ടമാണ് രൂപക്ക് വ്യാഴാഴ്ച ഉണ്ടായത്.
ബുധനാഴ്ച 18 പൈസ നേട്ടത്തോടെ 74.21ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ആറ് സെഷനുകളിലെ നഷ്ടത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം രൂപ നേട്ടമുണ്ടാക്കിയത്.
അമേരിക്കൻ കറൻസിയുടെ ആവശ്യകത വർധിച്ചതും വിപണിയിൽ നിന്നുള്ള വിദേശ ഫണ്ടിെൻറ ഒഴുക്കും രൂപയുടെ തകർച്ചക്ക് കാരണമായി. ആഭ്യന്തര ഒാഹരി വിപണികളുടെ നഷ്ടവും രൂപക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിന് പുറമേ ധനകമ്മി കൂടുമെന്ന ആശങ്കയും വെല്ലുവിളിയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.