Posted On
date_range Updated On
date_range രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
ന്യൂഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 82 പൈസ താഴ്ന്ന് 72.24 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. യു.എസ് ഡോളറിന െതിരെ രൂപയുടെ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.
വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 71.66 ന് ആയിരുന്നു. ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷപകർ വൻ തോതിൽ പണം പിൻവലിക്കുന്നതാണ് രൂപയെ സമ്മർദ്ദത്തിലാക്കുന്നത്. കൂടാതെ, യു.എസ് - ചൈന വ്യാപാര യുദ്ധവും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതേതുടർന്ന് രൂപയുടെ മൂല്യം ഇനിയും കുറയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.