ആർ.ബി.ഐ വായ്പനയം ഇന്ന്; നിരക്ക് കുറക്കാൻ സാധ്യത
ന്യൂഡൽഹി: ആർ.ബി.ഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ ഇന്ന് പ്രഖ്യാപിക്കും. സാമ്പത്തിക വർഷത്തിലെ ആദ്യ പ്രഖ ്യാപനത്തിൽ നിരക്കുകൾ കുറക്കാനാണ് സാധ്യത. പണപ്പെരുപ്പം, വളർച്ചാ നിരക്ക്, ലിക്വിഡിറ്റി എന്നിവയെല്ലാം പരിഗണിച ്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
റിപ്പോ നിരക്കിൽ 25 ബേസിക് പോയിൻറ് കുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണയും ആർ.ബി.ഐ പലിശ നിരക്ക് 25 ബേസിക് പോയിൻറ് കുറച്ചിരുന്നു. ആർ.ബി.ഐ നിരക്കുകൾ കുറക്കുന്നതോടെ രാജ്യത്തെ ബാങ്കുകളുടെ വായ്പ പലിശ കുറയും.
ആർ.ബി.ഐയുടെ വായ്പ പലിശ നിരക്കുകൾ പുറത്ത് വരാനിരിക്കെ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബാങ്കിങ്, റിയാലിറ്റി, ഓട്ടോ തുടങ്ങിയ ആർ.ബി.ഐ വായ്പ നയം സ്വാധീനിക്കുന്ന ഓഹരികളിലെല്ലാം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.