റിപ്പോ നിരക്ക്​ കൂട്ടി; വായ്​പ പലിശനിരക്ക്​ ഉയരും

ന്യൂഡൽഹി: റിപ്പോ നിരക്കിൽ 25 ബേസിക്​ പോയിൻറി​​​​​​​െൻറ വർധന വരുത്തി ആർ.ബി.​െഎ പുതിയ വായ്​പനയം പ്രഖ്യാപിച്ചു. 6.5 ശതമാനമാണ്​ പുതിയ റിപ്പോ നിരക്ക്​. 6.25 ശതമാനമായിരിക്കും റിവേഴ്​സ്​ റിപ്പോ നിരക്ക്​. വാണിജ്യ ബാങ്കുകൾക്ക്​ ആർ.ബി.​െഎ നൽകുന്ന വായ്​പക്ക്​ ചുമത്തുന്ന പലിശയാണ്​ റിപ്പോ . അതേ സമയം, എം.എസ്​.എഫ്​ നിരക്ക്​ 6.75 ശതമാനത്തിൽ തുടരും.

2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷം ഇത്​ രണ്ടാം തവണയാണ്​ ആർ.ബി.​െഎ റിപ്പോ നിരക്ക്​ വർധിപ്പിക്കുന്നത്​​. കഴിഞ്ഞ ജൂണിൽ നടത്തിയ അവലോകനത്തിന്​ ശേഷം റിപ്പോ നിരക്ക്​ 25 ബേസിക്​ പോയിൻറ്​ വർധിപ്പിക്കാൻ ആർ.ബി.​െഎ തീരുമാനിച്ചിരുന്നു. റിപ്പോനിരക്ക്​ വർധന ഭവന-വാഹന വായ്​പ പലിശനിരക്കുകൾ ഉയരുന്നതിനും കാരണമാകും.

പണപ്പെരുപ്പ നിരക്ക്​ പിടിച്ചുനിർത്താൻ കഴിയാത്തതാണ്​ ആർ.ബി.​െഎ റിപ്പോ നിരക്ക്​ വർധിപ്പിക്കുന്നതിലേക്ക്​ നയിച്ചത്​. ഉപഭോക്​തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്​ നാല്​ ശതമാനത്തിൽ പിടിച്ച്​ നിർത്താനാണ്​ ആർ.ബി.​െഎ ലക്ഷ്യമിട്ടത്​. എന്നാൽ, പണപ്പെരുപ്പ നിരക്ക്​ പ്രതീക്ഷകളെ തകിടം മറിച്ച്​ ഉയരുകയായിരുന്നു. ഇതോടെയാണ്​ റിപ്പോ നിരക്ക്​ വർധിപ്പിക്കാൻ ആർ.ബി.​െഎ തീരുമാനിച്ചത്​.

Tags:    
News Summary - RBI increase repo rate-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.