റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്; നാല് വർഷത്തിനിടെ ഇതാദ്യം

മുംബൈ: നാല് വർഷത്തിന് ശേഷം റിപോ നിരക്കിൽ വർധവനുമായി റിസർവ് ബാങ്ക്. റിപ്പോ നിരക്കിൽ 0.25 ബെയ്സിസ് പോയൻറ് വർധനവ് വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു. ഇതോടെ നിലവിലെ റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 6.25% ആയി ഉയർന്നു.

ഗവർണർ ഉർജിത് പട്ടേലിൻെറ നേതൃത്വത്തിലുള്ള ആറംഗസമിതി മൂന്നു ദിവസത്തെ യോഗത്തിനൊടുവിലാണ് തീരുമാനമെടുത്തത്. ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന വായ്പയുടെ പലിശയാണ് റിപോ നിരക്ക്. 

റിപ്പോ നിരക്കിനൊപ്പം റിവേഴ്സ് റിപോ നിരക്ക് 6 ശതമാനമാക്കി. ആർ.ബി.ഐ വാണിജ്യബാങ്കുകളിൽ നിന്നെടുക്കുന്ന വായ്പയാണ് റിവേഴ്സ് റിപോ. ഇതിന് മുമ്പ് 2014 ജനുവരിയിലാണ് ആർ.ബി.ഐ റിപോ നിരക്ക് ഉയർത്തിയത്. എട്ട് ശതമാനമായിരുന്നു അന്നത്തെ റിപ്പോ നിരക്ക്. 

റിപ്പോ നിരക്കിലെ മാറ്റം പ്രതീക്ഷിച്ച് എസ്.ബി.ഐ, പി.എൻ.ബി, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ ജൂൺ ഒന്നിന് തന്നെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. ചില ബാങ്കുകൾ നിക്ഷേപ നിരക്കിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്.

Tags:    
News Summary - RBI hikes repo rate after more than 4 years- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.