Posted On
date_range Updated On
date_range നീരവ് മോദി: പഞ്ചാബ് നാഷണൽ ബാങ്കിന് ഒാഹരി വിപണിയിലും വൻ നഷ്ടം
മുംബൈ: നീരവ് മോദിയുമായി ബന്ധപ്പെട്ട തട്ടിപ്പ് പുറത്ത് വന്നതോടെ ഒാഹരി വിപണിയിലും പഞ്ചാബ് നാഷണൽ ബാങ്കിന് വൻ നഷ്ടം. 11.97 ശതമാനം താഴ്ന്ന 128.35 രൂപക്കാണ് പി.എൻ.ബിയുടെ ഒാഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിെൻറ ആകെ മൂലധനത്തിൽ 10 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. വ്യാപാരം തുടങ്ങുേമ്പാൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 137 രൂപയായിരുന്നു പി.എൻ.ബി ഒാഹരിയുടെ വില. വ്യാപാരം തുടങ്ങിയപ്പോൾ തന്നെ വില നാല് രൂപ താഴ്ന്ന് 133 രൂപയിലെത്തുകയായിരുന്നു. പിന്നീട് വിപണിയിൽ പി.എൻ.ബിയുടെ ഒാഹരികൾക്ക് വൻ തകർച്ച നേരിടകയായിരുന്നു.
പി.എൻ.ബി ബാങ്കിെൻറ ജാമ്യത്തിൽ വിദേശത്തെ ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ പരാതി. 2011ൽ നടന്ന തട്ടിപ്പിെൻറ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.