Posted On
date_range Updated On
date_range നാല് മെട്രോ നഗരങ്ങളിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്
ന്യൂഡൽഹി: ഇന്ത്യയിലെ നാല് പ്രധാന മെട്രോ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വിലകളിൽ നേരിയ വർധനവ്. ഇന്ന് പുതുക്കി പുറത്തുവിട്ട കണക്കുപ്രകാരം ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 76.03 രൂപയാണ്. െചന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ യഥാക്രമം 79.25, 79.03ഉം മുംബൈയിൽ 83.75 രൂപയുമാണ് പെട്രോൾ വില.
ഇന്ത്യൻ ഒായിൽ കോർപറേഷൻ വെബ്സൈറ്റിലാണ് നാല് പ്രധാന നഗരങ്ങളിലെ പുതിയ പെട്രോൾ, ഡീസൽ വിലകൾ പുറത്തുവിട്ടത്.
ഡീസലിന് ഡൽഹിയിൽ 68.07ഉം മുംബൈയിൽ 72.23ഉമാണ്. കൊൽകത്തയിൽ 70.62ഉം ചെന്നൈയിൽ 71.85 രൂപയുമാണ് ഡീസൽ വില. ഇന്ന് പുലർച്ചെ ആറ് മണിമുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.