Posted On
date_range Updated On
date_range ഇന്ധനവില വീണ്ടും വർധിച്ചു
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോൾ വില ലിറ്ററിന് 22 പൈസയും ഡീസൽ ലിറ്ററിന് 19 പൈസയുമാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. നികുതി നിരക്കുകൾ പ്രകാരം സംസ്ഥാനങ്ങളിലെ ഇന്ധനവിലയിൽ മാറ്റമുണ്ടാകും.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 90.57 രൂപയും ഡീസലിന് 79.01 രൂപയുമാണ് വിൽപന വില.
രാജ്യത്ത് ഇന്ധന വിലയിൽ ഏകീകരണം കൊണ്ടുവരാൻ വടക്കൻ സംസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ന്യൂഡൽഹി എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡുമാണ് വില ഏകീകരണത്തിന് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.