Posted On
date_range Updated On
date_range ഇന്ധന വില വീണ്ടും വർധിച്ചു
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 10 പൈസയും ഡീസൽ ലിറ്ററിന് 9 പൈസയുമാണ് വർധിച്ചത്.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 82.16 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 89.54 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.
ആഗസ്റ്റ് ഒന്നു മുതലാണ് ഇന്ധന വില വർധിപ്പിക്കാൻ എണ്ണ കമ്പനികൾ ആരംഭിച്ചത്. രൂപയുടെ മൂല്യം കുറഞ്ഞതും ഉയർന്ന എക്സൈസ് നികുതിയുമാണ് ഇന്ധന വില ഉയരാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.