Posted On
date_range Updated On
date_range എൻ.എസ്. വിശ്വനാഥൻ ആർ.ബി.െഎ ഡെപ്യൂട്ടി ഗവർണറായി തുടരും
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണറായി എൻ.എസ്. വിശ്വനാഥൻ ഒരു വർഷംകൂടി തുടരും. മൂന്നുവർഷ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ഒരു വർഷംകൂടി നീട്ടാൻ മന്ത്രിസഭ നിയമന സമിതി തീരുമാനിച്ചത്. കാലാവധി അവസാനിക്കുന്നതിന് ആറുമാസം ശേഷിക്കെ ഡെപ്യൂട്ടി ഗവർണറായിരുന്ന വിരാൽ ആചാര്യ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. വിശ്വനാഥനെ കൂടാതെ ബി.പി. കനുംഗോ, എം.കെ. ജെയ്ൻ എന്നിവരും ഡെപ്യൂട്ടി ഗവർണർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.