Posted On
date_range Updated On
date_range മെയ്ക്ക് ഇൻ ഇന്ത്യ മതിയായ തൊഴിൽ സൃഷ്ടിച്ചില്ലെന്ന് എൽ ആൻഡ് ടി ചെയർമാൻ
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിൻെറ സ്വപ്ന പദ്ധതിയായ ‘മെയ്ക്ക് ഇൻ ഇന്ത്യ’ മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക ്കുന്നതിൽ പരാജയപ്പെട്ടെന്ന് ലാർസൻ ആൻഡ് ടൂബ്രോ(എൽ ആൻഡ് ടി) ചെയർമാൻ എ.എം. നായിക്.
ഭൂരിഭാഗം കമ്പനികളും പ്രാദേശികമായി നിർമിക്കുന്നതിനേക്കാൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ബിസിനസിൽ പണമിറക്കാനുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് കടമായി സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ സൗകര്യമുള്ളതിനാൽ ആ മാർഗം അവലംബിക്കുകയാണ്.
ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നാണ് സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി(സി.എം.ഐ.ഇ) ഉൾപ്പെടെയുള്ള വിവിധ പോർട്ടലുകൾ പുറത്തു വിടുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.