Posted On
date_range Updated On
date_range മയക്കുമരുന്ന് കൈവശം വെച്ചു; നെസ് വാദിയക്ക് ജപ്പാനിൽ തടവ്
ന്യൂഡൽഹി: മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് ഇന്ത്യൻ വ്യവസായി നെസ് വാദിയക്ക് ജപ്പാനിൽ രണ്ട് വർഷം തട വ് ശിക്ഷ കിട്ടിയെന്ന് റിപ്പോർട്ട്. ഐ.പി.എൽ ടീമായ കിങ് ഇലവൻ പഞ്ചാബിൻെറ ഉടമയായ വാദിയ വ്യവസായി നുസ്ലി വാദിയയുടെ മകനുമാണ്.
ഫിനാൻഷ്യൽ ൈടംസിലെ റിപ്പോർട്ടനുസരിച്ച് ജപ്പാനിലെ ഹോക്കിഡോ ദ്വീപിൽ നിന്ന് 25 ഗ്രാം കഞ്ചാവുമായി വാദിയയെ പിടികൂടുകയായിരുന്നു. ഈ വർഷം മാർച്ചിലായിരുന്നു സംഭവം. സപ്പോറോ ജില്ല കോടതിയാണ് അദ്ദേഹത്തിന് ശിക്ഷവിധിച്ചതെന്നും റിപ്പോർട്ട് വ്യക്മാക്കുന്നു. എന്നാൽ, ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.