എ.ടി.എം കാർഡുകൾ ഇനി സുരക്ഷിതം; സ്വിച്ച് ഒാൺ/ഒാഫ് സംവിധാനവുമായി എസ്.ബി.െഎ
മുംബൈ: എ.ടി.എം കാർഡുകൾ സുരക്ഷിതമാക്കാൻ പുതിയ സംവിധാനം എസ്.ബി.െഎ അവതരിപ്പിച്ചു. എ.ടി.എം കാർഡ് സ്വിച്ച് ഒാൺ/ഒാഫ് എന്നതാണ് പുതിയ സംവിധാനത്തിെൻറ പേര്. ഇൗ പുതിയ സംവിധാനത്തിലുടെ എ.ടി.എം സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യുകയോ ഡി ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം. എസ്.ബി.െഎയുടെ മൊബൈൽ ബാങ്കിങ് ആപ്പായ എസ്.ബി.െഎ ക്വുക്കിലൂടെയാണ് ഇത് സാധ്യമാവുക.
ഉദാഹരണത്തിന് ഉപഭോക്താവിന് ആപ്പ് ഉപയോഗിച്ച് എ.ടി.എമ്മിലെ പോയിന്‍റ് ഒാഫ് സെയിൽ സേവനം നിർത്തി വെക്കാം. ഇങ്ങനെ ചെയ്താൽ പിന്നെ ആ കാർഡ് ഉപയോഗിച്ച് കൊണ്ട് വ്യാപര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയില്ല. ഇതുപോലെ തന്നെ ഒാൺലൈൻ പേയ്മെൻറ് സംവിധാനവും നിയന്ത്രിക്കാൻ സാധിക്കും. ഇ-കോമേഴ്സ് ഒാപ്ഷൻ ഒാഫാക്കിയാൽ ഒാൺലൈനിലുടെയുള്ള ഇടപാടുകളൊന്നും നടക്കില്ല. എ.ടി.എം ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകൾ വൻതോതിൽ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ സുരക്ഷ സംവിധാനവുമായി എസ്.ബി.െഎ രംഗത്തെത്തുന്നത്.
എസ്.ബി.െഎ ക്വുക്ക് ആപ്പ് പ്ലേ സ്റ്റോർ, വിൻഡോസ് സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്െതടുക്കാം. എകദേശം 10 ലക്ഷം ആളുകൾ പുതിയ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.