Posted On
date_range Updated On
date_range പാചകവാതക വില കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് സബ്ഡിയുള്ള പാചകവാതകത്തിെൻറ വില കൂട്ടി. 2.08 രൂപയാണ് വർധിപ്പിച്ചത്. സബ്സിഡിയില്ലാത്ത പാചകവാതക വില 42.50 രൂപയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളിലും വില കുറച്ചതിന് പിന്നാലെയാണ് വീണ്ടും പാചകവാതക വില കൂട്ടിയിരിക്കുന്നത്.
14.2 കിലോ ഗ്രാമിെൻറ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് ഡൽഹിയിൽ 495.61 രൂപയായിരിക്കും വില. മുമ്പ് ഇത് 493.53 രൂപയായിരുന്നു വില. സബ്സിഡിയില്ലാത്ത സിലണ്ടറൊന്നിന് 701.50 രൂപയായിരിക്കും വില.
ഒാരോ കുടുംബത്തിനും പ്രതിവർഷം സബ്സിഡിയുള്ള 12 സിലിണ്ടറുകളാണ് കേന്ദ്രസർക്കാർ നൽകുന്നത്. പാചകവാതക സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.