Posted On
date_range Updated On
date_range മല്യക്ക് തിരിച്ചടി; ലണ്ടനിലെ വീട് നഷ്ടപ്പെേട്ടക്കും
ലണ്ടൻ: വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് ലണ്ടനിൽ തിരിച്ചടി. ആഢംബര വസതി ഏറ്റെടുക്കുന്നതിന് എതിരായ നടത്തിയ നിയമയുദ്ധത്തിലാണ് മല്യക്ക് തിരിച്ചടിയേറ്റത്. സ്വിസ് ബാങ്കായ യു.ബി.എസാണ് വിജയ് മല്യയുടെ ലണ്ടനിലെ ആഢംബര വസതി ഏറ്റെടുക്കാൻ ഒരുങ്ങിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കേസിൽ മല്യയുടെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.
യു.ബി.എസ് ബാങ്കിൽ നിന്ന് 20.4 മില്യൺ ഡോളറാണ് മല്യ വായ്പയായി എടുത്തത്. ഇത് തിരിച്ചടക്കാത്തതിനെ തുടർന്നാണ് മധ്യ ലണ്ടനിെല റീജൻറ് പാർക്കിന് സമീപമുള്ള കോൺവാൾ ടെറസിൽ മല്യയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ കണ്ടുകെട്ടാൻ യു.ബി.എസ് ഗ്രൂപ്പ് നീക്കം നടത്തിയത്.
േകസ് അടുത്ത വർഷം മെയിലാണ് വീണ്ടും പരിഗണിക്കുക. ഇതുവരെ കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായതിൽ സന്തോഷമുണ്ടെന്ന് യു.ബി.എസ് ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.