Posted On
date_range Updated On
date_range സ്ത്രീ പങ്കാളിത്തം: ഇന്ത്യയുടെ ദേശീയ വരുമാനം 27 ശതമാനം വർധിച്ചു
വാഷിങ്ടൺ: സ്ത്രീകളുടെ പങ്കാളിത്തം മൂലം ഇന്ത്യയുടെ ദേശീയ വരുമാനം വർധിച്ചു. െഎ.എം.എഫ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. സ്ത്രീ പ്രാതിനിധ്യം മൂലം ദേശീയ വരുമാനം 27 ശതമാനമാണ് വർധിച്ചിരിക്കുന്നത്. െഎ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രീസ്റ്റിന ലഗാർഡ് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.
സ്ത്രീകൾ കൂടുതലായി തൊഴിലിടങ്ങളിൽ എത്തിയാൽ ഒാരോ രാജ്യങ്ങളുടെയും ദേശീയ വരുമാനം അതിനനുസരിച്ച് വർധിക്കും.ഇൗ വർധന അമേരിക്കയിൽ അഞ്ച് ശതമാനവും, ജപ്പാനിൽ ഒമ്പത് ശതമാനവും, ഇന്ത്യയിൽ 27 ശതമാനവുമാണ് ക്രീസ്റ്റിന പറഞ്ഞു.
അതുകൊണ്ട് തൊഴിലിടങ്ങളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കണം. ജി.20 രാജ്യങ്ങൾ ഒരു പരിധി വരെ ഇക്കാര്യത്തിൽ വിജയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.