Posted On
date_range Updated On
date_range ഇന്ത്യൻ കോഫിഹൗസിലും ജി.എസ്.ടി
കോഴിക്കോട്: വൻകിട ഹോട്ടലുകൾ ജി.എസ്.ടി എന്ന പേരിൽ വൻകൊള്ള തുടങ്ങിയതിനുപിന്നാലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ ഇന്ത്യൻ കോഫിഹൗസിലും ഇതിെൻറ സാന്നിധ്യം അനുഭവപ്പെട്ടുതുടങ്ങി. വ്യാഴാഴ്ചയാണ് കണ്ണൂരിലെ ഹെഡ് ഓഫിസിൽനിന്നുള്ള നിർദേശത്തിെൻറ അടിസ്ഥാനത്തിൽ എല്ലാ കോഫിഹൗസ് ശാഖകളിലും ജി.എസ്.ടി നടപ്പാക്കിത്തുടങ്ങിയത്. 12ശതമാനമാണ് നികുതിയെന്നപേരിൽ ഈടാക്കുന്നത്. 40 രൂപയുള്ള ഊണിന് ഇതോടെ 45രൂപയും 125 രൂപയുള്ള ബിരിയാണിക്ക് 140 രൂപയും ആയി. 100 രൂപക്ക് ഭക്ഷണം കഴിച്ചാൽ 112 രൂപ നൽകണം. 35 രൂപയുള്ള ഊണിന് 40 രൂപയാക്കിയത് അടുത്തിടെയാണ്. ഇതിനോടൊപ്പം ജി.എസ്.ടിയുടെ പേരിൽ വീണ്ടും അഞ്ചുരൂപ കൂട്ടിയതാണ് പരാതിക്കിടയാക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി 21 കോഫിഹൗസുകളാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.