അബൂദബി: ഇൗ വർഷത്തെ ഫോബ്സ് സമ്പന്ന പട്ടികയിൽ ആദ്യ നൂറ് ഇന്ത്യക്കാരിൽ ഏഴ് മലയാ ളികൾ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി (394), ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, ജെംസ് എ ജുക്കേഷൻ ചെയർമാൻ സണ്ണി വർക്കി, ആക്സിലർ വെഞ്ചേഴ്സ് ചെയർമാൻ സേനാപതി ഗോപാലകൃഷ്ണൻ, ഇൻഫോസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാൽ, വി.പി.എസ് ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. ശംഷീർ വയലിൽ, കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ എന്നിവരാണ് യഥാക്രമം പട്ടികയിലുള്ള മലയാളികൾ. മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ യൂസുഫലി ആദ്യ 20 ഇന്ത്യൻ സമ്പന്നരിൽ ഉൾപ്പെടുന്നു. ആഗോള തലത്തിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനം നിലനിർത്തി.
ഇന്ത്യക്കാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും വലിയ സമ്പന്നൻ. ആഗോളതലത്തിൽ 13ാം സ്ഥാനത്താണ് അദ്ദേഹം. കഴിഞ്ഞവർഷം 19ാം സ്ഥാനത്തായിരുന്നു. അസിം പ്രേംജി, ശിവ് നഡാർ, ലക്ഷ്മി മിത്തൽ, ഉദയ് കോട്ടക് എന്നിവരാണ് യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ഇന്ത്യൻ സമ്പന്നർ. ഗൾഫിലെ ബിസിനസ് പ്രമുഖനും എൻ.എം.സി ഹെൽത്ത് കെയർ ചെയർമാനുമായ ബി.ആർ. ഷെട്ടി ഇന്ത്യക്കാരിൽ 43ാം സ്ഥാനം കരസ്ഥമാക്കി.
ആഗോളാടിസ്ഥാനത്തിൽ ബിൽ ഗേറ്റ്സ്, വാറൻ ബഫറ്റ്, ബെർനാൾഡ് ആർനോൾട്ട് ആൻഡ് ഫാമിലി, കാരൾസ് സ്ലിം ഹേലു ആൻഡ് ഫാമിലി എന്നിവർ രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.