Posted On
date_range Updated On
date_range സാമ്പത്തിക വർഷം നീട്ടില്ല
ന്യൂഡൽഹി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വർഷം നീട്ടുമെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്ര സാമ്പത ്തിക മന്ത്രാലയം. മാർച്ച് 30ന് ഇന്ത്യൻ സ്റ്റാമ്പ് ആക്ടിൽ ചില ഭേദഗതികൾ നിർദേശിച്ച് റവന്യു മന്ത്രാലയവും സാമ്പത്തിക മന്ത്രാലയവും ചേർന്ന് ഉത്തരവിറക്കിയിരുന്നു.
ഭേദഗതികൾ നടപ്പാക്കുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റിയെന്നാണ് ഉത്തരവിലുള്ളത്. ഈ ഉത്തരവിൻെറ ചുവട്പിടിച്ചാണ് സാമ്പത്തിക വർഷം നീട്ടിയെന്ന പ്രചാരണം വിവിധ ഇടങ്ങളിൽനിന്ന് ഉണ്ടായത്. ഇക്കാര്യം അധികൃതർ നിഷേധിച്ചതോടെ ഏപ്രിൽ ഒന്നിന് തന്നെ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.