ന്യൂഡൽഹി: ഇ.പി.എഫ് വരിക്കാർക്കുള്ള പുതിയ ഭവനപദ്ധതി പ്രാബല്യത്തിൽ വന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഇ.പി.എഫ്.ഒ പുറത്തിറക്കി. തൊഴിലാളികൾക്ക് ഭവനവായ്പ ലഭ്യമാക്കുകയും പ്രതിമാസ തിരിച്ചടവ്  ഇ.പി.എഫ് വിഹിതത്തിൽനിന്ന് ഇൗടാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇ.പി.എഫ് പദ്ധതിയിൽ അംഗങ്ങളായ ചുരുങ്ങിയ പത്തു പേരെങ്കിലും ചേർന്ന് ഒരു സൊസൈറ്റി രൂപവത്കരിക്കുന്നതാണ് പദ്ധതിയിലൂടെ സഹായം ലഭ്യമാക്കുന്നതിനുള്ള ആദ്യപടി.

പത്തുപേരിൽ കൂടുതൽ എത്രയുമാകാം. കെട്ടിട നിർമാണത്തിെൻറ പ്ലാൻ അംഗീകരിച്ച് ചെലവ് നിശ്ചയിച്ച് കഴിഞ്ഞാൽ ഇ.പി.എഫ്.ഒ പണം ലഭ്യമാക്കും. പി.എഫ് നിക്ഷേപത്തിൽനിന്ന് 90 ശതമാനമാണ് നൽകുക. ഇ.പി.എഫ് ഭവനപദ്ധതിയിൽ ചേരുന്നവർക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം  സബ്സിഡിയും ലഭിക്കും. ആറുലക്ഷം വരെ വായ്പയെടുക്കുന്നവർക്ക് ആറര ശതമാനം, ഒമ്പത് ലക്ഷം വരെ നാലു ശതമാനം, 12 ലക്ഷമെടുക്കുന്നവർക്ക് മൂന്നു ശതമാനം എന്നിങ്ങനെയായിരിക്കും സബ്സിഡി. പരമാവധി സബ്സിഡി തുക 2.2 ലക്ഷമായിരിക്കും.

പദ്ധതി പ്രാബല്യത്തിൽ വന്നതായും താൽപര്യമുള്ളവർക്ക് മേഖല ഒാഫിസുകളെ സമീപിക്കാമെന്നും ഇ.പി.എഫ് കമീഷണർ വി.പി. ജോയ് പറഞ്ഞു. വിശദമായ സർക്കുലർ എല്ലാ മേഖല ഒാഫിസുകൾക്കും അയച്ചിട്ടുണ്ട്. പദ്ധതി നിർവഹണം സംബന്ധിച്ച  സംശയങ്ങൾ ദൂരീകരിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി തിങ്കളാഴ്ച മേഖലാ ഒാഫിസുകളെ ബന്ധിപ്പിച്ച് വിഡിയോ കോൺഫറൻസ് വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു.

Tags:    
News Summary - EPS home lone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.